hf

ഹരിപ്പാട്: പുതിയ കാരിച്ചാൽ ചുണ്ടൻ നീരണിഞ്ഞു. മാലിപ്പുരയ്ക്ക് സമീപത്തെ അച്ചൻകോവിലാറിലേക്ക് നൂറ് കണക്കിന് ജലോത്സവ പ്രേമികളുടെ സാന്നിദ്ധ്യത്തിലാണ് വള്ളം നീറ്റിലിറക്കിയത്.

കോയിൽ മുക്ക് നാരായണനാചാരിയുടെ മകൻ ഉമാമഹേശ്വരൻ ആചാരിയാണ് നീറ്റിലിറക്ക് ചടങ്ങിന് നേതൃത്വം വഹിച്ചത്. അമ്പത്തി ഒന്നേകാൽ കോൽ നീളവും അൻപത് അംഗുലം വണ്ണവുമുണ്ട് വള്ളത്തിന്. 40 ലക്ഷം രൂപയിലേറെയാണ് ചെലവ്. വീയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.പ്രസാദ്കുമാർ നീരണിയൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശില്പി ഉമാമഹേശ്വരൻ ആചാരിയെ ചടങ്ങിൽ ആദരിച്ചു. വീയപുരം സർക്കിൾ ഇൻസ്പെക്ടർ ശ്യാംകുമാർ, ബോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോബിൾ പെരുമാൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രസാദ്, ഷീജ, ചുണ്ടൻ വള്ള സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.