കുട്ടനാട്: ശിവഗിരിമഠം ഗുരുധർമ്മ പ്രചാരണസഭ പുളിങ്കുന്ന് മേഖല സമിതിയുടെ നേതൃത്വത്തിൽ കണ്ണാടി കിഴക്ക് 2349ാം നമ്പർ എസ് എൻ ഡി പി ശാഖായോഗം ശിവഗിരിശ്വര ആഡിറ്റോറിയത്തിൽ നടന്ന 166ാമത് ശ്രിനാരായണഗുരുദേവ ജയന്തി ആഘോഷം ഗുരുധർമ്മ പ്രചരണസഭ ശിവഗിരിമഠം കേന്ദ്ര എക്സിക്യൂട്ടിവ് അംഗം ചന്ദ്രൻ പുളിങ്കുന്ന് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം.ആർ സജീവ് ഭദ്രദീപം തെളിയിച്ചു
ഇതോടനുബന്ധിച്ച് നടന്ന വിശ്വശാന്തി പ്രാർത്ഥനായജ്ഞം ഗുരുധർമ്മ പ്രചരണസഭ കുട്ടനാട് മണ്ഡലം സെക്രട്ടറി എം ആർ ഹരിദാസും ഗിവഗിരിമഠം ഗുരുദർശൻ ജി.ഡി.പി.എസ് ഓൺലൈൻ പഠന ഗ്രൂപ്പിന്റെ ഉദ്ഘാടനം കേന്ദ്രസമിതിയംഗം ഡിൻണശിശുപാലനും നിർവഹിച്ചു. മേഖല വൈസ് ചെയർമാൻ എം കെ പുരുഷോത്തമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എം ആർ ഹരിദാസ് സ്വാഗതവും മേഖലാ കൺവീനർ വി എം തങ്കപ്പൻ നന്ദിയും പറഞ്ഞു.
ഗുരുധർമ്മ പ്രചാരകൻ സി.വി കരുണാകരൻ, 1552ാം നമ്പർ ശാഖാ പ്രസിഡന്റ് എസ് സുരേഷ്, സെക്രട്ടറി ശശിധരൻ മാമ്പറമ്പ് ,മേഖല വൈസ് ചെയർമാൻ മോഹൻ കണ്ണാടി, രാജേശ്വരി ജയപ്രകാശ്. കെ പി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.