കുട്ടനാട്: കുട്ടനാട് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം യൂണിയൻ വൈസ് ചെയർമാൻ എം ഡി ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ സന്തോഷ്ശാന്തി അദ്ധ്യക്ഷത വഹിച്ചു യൂണിയൻ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയംഗം എം പി പ്രമോദ് ജയന്തി സന്ദേശം നൽകി. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി സുബീഷ് വൈസ് പ്രസിഡന്റ് ടി.എസ് ഷിനുമോൻ, സെക്രട്ടറി പി.ആർ രതീഷ്, ജോയിന്റ് സെക്രട്ടറി ടി.ആർ അനീഷ്, വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് സ്മിത മനോജ് സെക്രട്ടറി സജിനി മോഹൻ, എംപ്ലോയീസ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുൽദാസ്, സൈബർസേന യൂണിയൻ കൺവീനർ എസ് ശരത്കുമാർ, വൈസ്‌ ചെയർമാൻ സുനോജ് കാവാലം, ജോയിന്റ് കൺവീനർ നെടുമുടി പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ അഡ്മിനിനിസ്‌ട്രേറ്റിവ് കമ്മിറ്റിയംഗം റ്റി.എസ് പ്രദീപ്കുമാർ സ്വാഗതവും യൂത്ത്മുവ്‌മെന്റ് യൂണിയൻ ജോയി്നറ് സെക്രട്ടറി രഞ്ചു വി. കാവാലം നന്ദിയും പറഞ്ഞു. തുടർന്ന് മാന്ത്രികൻ മനു മങ്കൊമ്പിന്റെ നേതൃത്വത്തിൽ കൊവിഡ് ബോധവത്ക്കരണ പരിപാടിയും മാജിക്കും നടന്നു