കുട്ടനാട്: 1193ാം നമ്പർ കണ്ണാടി ശാഖയുടെ നേതൃത്വത്തിൽ ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്ന ശ്രിനാരായണ ഗുരുദേവന്റെ 166ാമത് ജയന്തി ആഘോഷം കുട്ടനാട് യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കെ ബി സുബീഷ് ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സിപരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് ശാഖാ യോഗം വൈസ് പ്രസിഡന്റ് വിനോദ് വിദ്യാഭവൻ വിതരണം ചെയ്തു. മാനേജിംഗ് കമ്മറ്റിയംഗം കെ കെ മധു സ്വാഗതം പറയുകയും ശാഖാ പ്രസിഡന്റ് എ എം മനോഹരൻ അറയ്ക്കൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.