ആലപ്പുഴ: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ചെന്നിത്തല (വാർഡ് 1), കോളശ്ശേരി പടി മുതൽ വള്ളാംകടവ് വരെയും കുരിശുംമൂട് മുതൽ വള്ളാംകടവ് വരെയും വാർഡ് 13 കമ്മ്യൂണിറ്റി ഹാൾ മുതൽ വെട്ടത്തുവിള വരെയും പുലിത്തിട്ട കലുങ്ക് മുതൽ കാളിയത്ത് ജംഗ്ഷൻ വരെയും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
ആര്യാട് പഞ്ചായത്തിലെ വാർഡ് 3, ആലപ്പുഴ മുനിസിപ്പാലിറ്റി കാഞ്ഞിരംചിറ (വാർഡ് 50), ആശാൻകവല മുതൽ മാളികമുക്ക് പടിഞ്ഞാറെ ബീച്ച് വരെയും, പുന്നപ്ര തെക്ക് വാർഡ് 6, 9 എന്നീ പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണാക്കി. കൊവിഡ് പോസിറ്റീവ് രോഗിയും രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട പ്രൈമറി, സെക്കൻഡറി കോൺടാക്റ്റുകളും ഉണ്ടെന്ന ജില്ല മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നാണ് ഈ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.
ഒഴിവാക്കി
കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന, നെടുമുടി ഗ്രാമ പഞ്ചായത്ത് വാർഡ് 2, ആലപ്പുഴ മുനിസിപ്പാലിറ്റി എം.ഒ വാർഡ് 25, വഴിച്ചേരി സെന്റ് ജോസഫ് സ്ട്രീറ്റ് (വാർഡ് 24) കായംകുളം നഗരസഭ വാർഡ് 36, ആര്യാട് പഞ്ചായത്ത് വാർഡ് 10, പുന്നപ്ര തെക്ക് പഞ്ചായത്ത് വാർഡ് 12 കുഴിയിൽ അന്നപൂർണേശ്വരി ക്ഷേത്രത്തിന് കിഴക്കുഭാഗം പവർ സ്റ്റേഷൻ- ബീച്ച് റോഡിന് വടക്കുള്ള തുറയിൽ ഭാഗം ഒഴികെയുള്ള പ്രദേശം , പുന്നപ്ര വടക്ക് വാർഡ് 11 തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.