a

മാവേലിക്കര- എസ്.എൻ.ഡി.പി യോഗം ടി.കെ മാധവൻ സ്മാരക മാവേലിക്കര യൂണിയൻ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുദേവജയന്തി ആഘോഷിച്ചു. ഗുരുദേവജയന്തി ദിനത്തിൽ യൂണിയൻ ഓഫിസിലെ ഗുരുക്ഷേത്രത്തിൽ പ്രത്യേക പൂജകളും പ്രാർത്ഥനയും നടന്നു. യൂണിയൻ നേതാക്കൾ വിവിധ ശാഖാ യോഗങ്ങൾ സന്ദർശനം നടത്തി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കൽ, സ്കോളർഷിപ്പ് വിതരണം, പഠനോപകരണ വിതരണം എന്നീ ചടങ്ങുകൾ ശാഖായോഗങ്ങളിൽ നടന്നു. അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി ജോ.കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്രാ, രാജൻ ഡ്രിംസ്, വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ, അജി പേരാത്തേരിൽ, അഖിൽ ചെട്ടികുളങ്ങര, അമ്പിളി, സുബി,സുനി ബിജു, സുജാത എന്നിവർ നേതൃത്വം നൽകി.