ചേർത്തല:കേരളാ യൂണിവേഴ്‌സി​റ്റിയുടെ ബി.എസ് സി മാത്‌സ് പരീക്ഷയിൽ ഒന്നും,രണ്ടും,പതിനാലും റാങ്കുകൾ നേടിയ കാവുങ്കൽ സ്വദേശികളായ വിദ്യാർത്ഥികളെ കാവുങ്കൽ എന്റെ ഗ്രാമം കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

ആലപ്പുഴ സെന്റ് ജോസഫ് കോളേജിലെ വിദ്യാർത്ഥികളായ മണ്ണഞ്ചേരി ഇരുപതാം വാർഡ് കാവുങ്കൽ തെക്കേതറമൂടിന് സമീപം ആനക്കാട്ട് വീട്ടിൽ പ്രമേഷ് പൈ - എ.ആർ ശോഭ ദമ്പതികളുടെ മക്കളും ഇരട്ട സഹോദരിമാരുമായ പ്രവിത പി.പൈ (ഒന്നാം റാങ്ക്),പ്രമിത പി.പൈ (രണ്ടാം റാങ്ക്), കാവുങ്കൽ ചിത്തിരയിൽ വിശ്വൻ- അജിത ദമ്പതികളുടെ മകളും പതിനാലാം റാങ്കുകാരിയുമായ വി.അനഘ എന്നിവരെയാണ് വീട്ടിലെത്തി അനുമോദിച്ചത്.ഇതോടൊപ്പം മാതാപിതാക്കളെയും ആദരിച്ചു.ചടങ്ങുകളിൽ പി.എസ്.സന്തോഷ് കുമാർ,അഡ്വ.ടി.സജി തകിടിയിൽ,സി.ജി.മധു,എം.എസ്.ജോഷി,എം.മനോജ് പന്തലിപ്പറമ്പ്, മർഫി മ​റ്റത്തിൽ ,കെ എസ് ഉദയകുമാർ, സുരേഷ് തറയിൽ എന്നിവർ പങ്കെടുത്തു.