ആലപ്പുഴ: നഗരത്തിലെ മജ്ലിസ് ഹോട്ടലിൽ ബുധനാഴ്ച ഉച്ചയോടെയുണ്ടായ തീപിടിത്തത്തത്തിൽ ഫാനും വയറിംഗുകളും കത്തിനശിച്ചു. വാക്വം ടെൻഡിലാണ് തീ പടർന്നത്. ഫയർഫോഴ്സ് എത്തി തീ അണച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വാലന്റൈൻ, വി.എം.ബദറുദ്ദീൻ, ബി.അൻസാർ, പി.ആർ.രാജേഷ്, വിഷ്ണു നാരായണൻ, സനീഷ് കുമാർ, പുഷ്പരാജ്, എ.വി.ബിനു, ബിനുകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.