ചേർത്തല:ദേശീയപാതയിൽ കഞ്ഞിക്കുഴിയിൽ മിനിലോറി ഇടിച്ച്, ബൈക്ക് യാത്രികനായ എസ്.എൽ പുരം പുത്തൻവെളിയിൽ പരേതരായ ജോസഫിന്റെയും ഏലിയാമ്മയുടേയും മകൻ ജെ.സൈമൺ (36) മരിച്ചു. തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് അപകടമുണ്ടായത്. മുഹമ്മ പാപ്പാളിൽ, സഹോദരന്റെ ഭാര്യ വീട്ടിൽ വന്നശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സൈമണിനെ മാരാരിക്കുളം പൊലീസ് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. അവിവാഹിതനാണ്.സഹോദരങ്ങൾ:രാജു,ഷാജി,ജോർജ്ജ്,ജോഷി,അഗസ്റ്റിൻ,ആന്റണി.