ചേർത്തല: വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് ഹിയറിംഗിന് ഹാജരാകാൻ നഗരസഭയിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടുള്ളവർ ഇന്നും നാളെയും താഴെ പറയുന്ന കേന്ദ്രങ്ങളിൽ വയസും മേൽവിലാസവും തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം. ഒന്ന്, രണ്ട്, 31, 33, 34, 35 വാർഡിലുള്ളവർ വേളോർവട്ടം ദേവസ്വം ഓഡി​റ്റോറിയം, നാല് മുതൽ ഒൻപത് വരെയുള്ള വാർഡുകാർ നെടുമ്പ്രക്കാട് യു.പി സ്‌കൂൾ, പത്ത്, 15, 16 ചക്കരക്കുളം എൽ.പി.സ്‌കൂൾ, 11, 12, 13, 14, 17 വാർഡുകാർ എസ്.എൻ.എം.ജി.ബി.എച്ച്.എസ്.എസ്, 18, 19 മതിലകം ലി​റ്റിൽ ഫ്ളവർ യു.പി.എസ്, 20 മുതൽ 25 വരെ വാർഡിലുള്ളവർ കരുവായിൽ യു.പി.എസ്, മൂന്ന്, 26, 27, 28, 29, 30, 32 ഹോളിഫാമിലി ബി.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.