ചാരുംമൂട് : ഗുരുദേവ ജയന്തി എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ ഭക്തി നിർഭരമായി ആഘോഷിച്ചു. രാവിലെ യൂണിയൻ ഓഫീസിൽ ചെയർമാൻ വി.ജയകുമാർ പാറപ്പുറം ഭദ്രദീപം തെളിയിച്ചു ഉദ്ഘടനം നിർവഹിച്ചു. യൂണിയനിലെ വിവിധ ശാഖായോഗങ്ങളിൽ നടന്ന ചടങ്ങുകളിൽ കൺവീനർ ബി. സത്യപാൽ, വൈസ് ചെയർമാൻ ആർ. രഞ്ജിത്, എസ്. എസ് അഭിലാഷ്കുമാർ, ചന്ദ്രബോസ്സ്,
യൂത്ത് മൂവ്മെന്റ് - വനിതാസംഘം നേതാക്കളായ വി.വിഷ്ണു, അനുരാജ്, ശ്രാവൺ, മഹേഷ് വെട്ടിക്കോട്, ശ്രീക്കുട്ടൻ, വന്ദന സുരേഷ്, സ്മിത ചുനക്കര, രാധാകൃഷ്ണൻ, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.