ചേർത്തല:ഫലവൃക്ഷം നട്ടാൽ തണലുമായി പഴവുമായി എന്ന ഗുരുദേവസന്ദേശം പ്രാവർത്തികമാക്കുകയെന്ന ലക്ഷ്യത്തോടെ യൂത്ത്മൂവ്മെന്റ് യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ജയന്തി ദിനത്തിൽ ചേർത്തല യൂണിയന്റെ വിശ്വധർമ്മ ഗുരുക്ഷേത്രസന്നിധിയിൽ മരം നട്ടു.യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ജെ.പി.വിനോദും സെക്രട്ടറി അജയൻ പറയകാടും ചേർന്നാണ് മരംനട്ടത്.എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ,സെക്രട്ടറി വി.എൻ.ബാബു,വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി,ബോർഡ് അംഗങ്ങളായ വി.ശശികുമാർ,ടി.അനിയപ്പൻ,യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി അംഗം മണിലാൽ,യൂണിയൻ വൈസ് പ്രസിഡന്റ് അഖിൽ അപ്പുക്കുട്ടൻ,കൗൺസിലംഗങ്ങളായ ശ്യാംകുമാർ,പ്രിൻസ്മോൻ,മിനേഷ് മഠത്തിൽ,ഷാബു ഗോപാൽ,ഷിബു വയലാർ, ശ്രീദിൽ,രതീഷ്,സുജീഷ്മഹേശ്വരി എന്നിവർ പങ്കെടുത്തു