ചേർത്തല:ശ്രീനാരായണ ഗുരുജയന്തി ദിനത്തിൽ കരിദിനം ആചരിക്കാനുള്ള സി.പി.എം നിർദ്ദേശം ദു:ഖകരവും പ്രതിഷേധാർഷഹവുമാണെന്ന് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ.ആക്രമണത്തിൽ മരിച്ച യുവാക്കളുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കു ചേരുന്നു. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് നടന്ന ഈ സംഭവത്തിൽ കരിദിനമാചരിക്കുന്നതിന് ഗുരുദേവ ജയന്തിദിനം തന്നെ തിരഞ്ഞെടുത്തതിൽ ശ്രീനാരായണീയ സമൂഹം ആകെ അസംതൃപ്തരാണ്. ഈ നിലപാടിൽ ചേർത്തല യൂണിയൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി വി.എൻ.ബാബു,വൈസ് പ്രസിഡന്റ് പി.ജി.രവീന്ദ്രൻ,ബോർഡ് അംഗളായ ടി.അനിയപ്പൻ,അനിൽ ഇന്ദീവരം,വി.ശശികുമാർ,യൂണിയൻ കൗൺസിലർമാരായ മണിലാൽ,വി.എ.സിദ്ധാർത്ഥൻ,ടി.സത്യൻ,ബിജുദാസ് എന്നിവർ സംസാരിച്ചു.