ചാരുംമൂട്: പാലമേൽ മറ്റപ്പള്ളി മലയടക്കമുള്ള പ്രദേശങ്ങളിലെ അനധികൃത മണ്ണ് കടത്ത് തടയണമെന്ന് ബിജെപി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് അഡ്വ.കെ.കെ.അനൂപിൻ്റെയും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.സതീഷ്.ടി.പത്മനാഭനും നേതൃത്വത്തിലുള്ള ഭാരവാഹികൾ മണ്ണെടുത്ത മല സന്ദർശിച്ചു.