ആലപ്പുഴ: പാതിരപ്പള്ളിയിലെ എക്‌സൽ ഗ്ലാസ് ഫാക്ടറി ഏറ്റെടുക്കുന്നതിന് സർക്കാർ ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൽ ഗ്ലാസ് എംപ്‌ളോയ്ീസ് യൂണിയന്റെ(എ.ഐ.ടി.യു.സി) നേതൃത്വത്തിൽ ഫാക്ടറിക്ക് മുന്നിൽ ഇന്ന് ധർണ നടത്തും. രാവിലെ 10ന് ആരംഭിക്കുന്ന ധർണ്ണക്ക് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, എക്‌സൽ ഗ്ലാസ്സ് എപ്ലോയീസ് യൂണിയൻ(എ.ഐ.ടി.യു.സി) പ്രസിഡന്റ് എ.ശിവരാജൻ, സെക്രട്ടറി ആർ.അനിൽകുമാർ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി വി..മോഹൻദാസ് എന്നിവർ നേതൃത്വം നൽകും.