ആലപ്പുഴ: കൊല്ലം ചടയമംഗലം തുപ്പാരം മാടൻനട അനൂപിനെ (38) ആലപ്പുഴ ബീച്ചിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ ബീച്ചിൽ പ്രഭാത സവാരിക്ക് എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രിയിലേക്കു മാറ്റി. ബന്ധുക്കളെത്തി ആളെ തിരിച്ചറിഞ്ഞു. കൊവിഡ് പരിശോധനാഫലം വന്ന ശേഷം പോസ്റ്റുമോർട്ടം നടത്തി മൃതദേഹം വിട്ടുകൊടുക്കുമെന്നും സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചെന്നും ആലപ്പുഴ സൗത്ത് സി.ഐ രാജേഷ് പറഞ്ഞു.