ആലപ്പുഴ: ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും തുടർച്ചയായി അവഹേളിക്കുന്ന മന്ത്രി തോമസ് ഐസക്കിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ബി.ജെ.പി ജില്ലാ സെൽ കോഡിനേറ്റർ ജി.വിനോദ്കുമാർ ഗവർണർക്ക് പരാതി നൽകി. ട്വിറ്ററിൽ ഓണാശംസകൾ നേർന്ന മന്ത്രി തോമസ് ഐസക് അതോടൊപ്പം കോടിക്കണക്കിന് ഹിന്ദുക്കൾ ആരാധിക്കുന്ന വാമനമൂർത്തിയെ ചതിയൻ എന്ന രീതിയിൽ പരാമർശം നടത്തിയതായാണ് പരാതി.