ചേർത്തല:കോൺഗ്രസ് നേതാവും എം.എൽ.എ യും ഐ.എൻ.ടി.യു.സി വനിതാ വിഭാഗം അഖിലേന്ത്യ പ്രസിഡന്റുമായിരുന്ന മേഴ്‌സി രവിയുടെ പതിനൊന്നാമത് അനുസ്മരണം 5ന് നടക്കും.സംസ്ഥാന മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവകി കൃഷ്ണഭവനിലെ സ്മൃതിമണ്ഡപത്തിൽ രാവിലെ 9 ന് പുഷ്പാർച്ചനയും അനുസ്മരണവും നടത്തും.സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്,ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു,ഷാനിമോൾ ഉസ്മാൻ എം.എൽ.എ,കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ എന്നിവർ പങ്കെടുക്കും. ഈ വർഷത്തെ അനുസ്മരണം കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു ലളിതമായ ചടങ്ങുകളോടെ സംഘടിപ്പിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കെ.ആർ.രാജേന്ദ്രപ്രസാദ്, ബ്ലോക്ക് പ്രസിഡന്റ് വി.എൻ. അജയൻ എന്നിവർ അറിയിച്ചു.