ആലപ്പുഴ: ജില്ലയിലെ വിവിധ താലൂക്കുകളിലായി 5,94,051 കാർഡുടമകളിൽ 5,22,486 പേർക്ക് സൗജന്യ ഓണക്കിറ്റ് വിതരണം നടത്തി . എ.എ.വൈ വിഭാഗത്തിൽ 38,771 പേർക്കും, പി.എച്ച്.എച്ച് (മുൻഗണന) വിഭാഗത്തിൽ 2,25,236 പേർക്കും പൊതു വിഭാഗം സബ്സിഡിയിൽ 1,28,903 പേർക്കും പൊതു വിഭാഗം നോൺ സബ്സിഡിയിൽ 1,29,576 പേർക്കുമാണ് സൗജന്യ കിറ്റ് വിതരണം നടത്തിയത്.
കടൽ ക്ഷോഭവും കൊവിഡും മൂലം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന 16,912 മത്സ്യ തൊഴിലാളികൾക്ക് കിറ്റ് വിതരണം നടത്തി. ഇപ്പോഴും കിറ്റ് വിതരണം തുടരുകയാണെന്ന് ജില്ല സപ്ലൈ ഓഫീസർ എം.എസ്.ബീന അറിയിച്ചു.