obit-

ഹരിപ്പാട്: വീടിനു സമീപം ഓടയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കാർത്തികപ്പള്ളി മഹാദേവികാട് പള്ളേമ്പിത്തറ വടക്കതിൽ ശിവന്റെ മകൻ ശബരി (22) ആണ് മരിച്ചത്. മഹാദേവികാട് വലിയകുളങ്ങര ക്ഷേത്രത്തിനു സമീപം താഴൂർ കാരവള്ളി റോഡിലെ ഓടയിൽ ആണ് മൃതദേഹം കണ്ടത്. ഇന്നലെ രാവിലെ പാൽക്കാരനാണ് മൃതദേഹവും സൈക്കിളും ഓടയിൽ കിടക്കുന്നത് കണ്ടത്. സൈക്കിൾ ഓടയിൽ വീണ് അപകടം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. തൃക്കുന്നപ്പുഴ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മാതാവ്: രാജി.