അമ്പലപ്പുഴ: സി.എൻ.എസ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഡി.കോളേജുകളിൽ ജൂനിയർ നഴ്സുമാർ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കണമെന്ന് കേരള ഗവ. നേഴ്സസ് യൂണിയൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. സമരം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും ചർച്ചയ്ക്കു പോലും തയ്യാറാവാത്ത സർക്കാർ നടപടി കേരളത്തിലെ നഴ്സുമാരോട് സർക്കാർ സ്വീകരിക്കുന്ന കടുത്ത അവഗണനയാണ്. ചർച്ച ചെയ്തു സമരത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് കേരള ഗവ. നഴ്സസ് യൂണിയൻ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പു മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് കത്ത് നൽകിയതായി കെ.ജി.എൻ.യു ജന.സെക്രട്ടറി കെ.എസ്.സന്തോഷ് പ്രസ്താവനയിൽ അറിയിച്ചു