ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും മരണത്തിന്റെയും ദിവസേനയുള്ള സ്ഥിതിവിവര കണക്കുകൾ വായിക്കുന്ന ജോലിയിലേക്ക് മാത്രം ചുരുങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ കാലന്റെ കണക്ക് പുസ്തകവായനക്കാരനായി അധ:പതിച്ചെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്.രാധാകൃഷ്ണൻ ആരോപിച്ചു. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മേഖലാ പ്രസിഡന്റ് കെ.സോമൻ മുഖ്യ പ്രസംഗം നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് ഉപവാസത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ, ജില്ലാ ജനറൽ സെക്രട്ടറി ഡി.അശ്വനീ ദേവ്,മേഖലാ ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എൽ.പി.ജയചന്ദ്രൻ,അഡ്വ. രൺജീത് ശ്രീനിവാസ്,അഡ്വ. പി.കെ.ബിനോയ്, ശാന്തകുമാരി, ജില്ലാ ട്രഷറർ കെ.ജി.കർത്ത, ജില്ലാ സെക്രട്ടറിമാരായ ശ്രീദേവി വിപിൻ, ടി.സജീവ് ലാൽ, സജു ഇടക്കല്ലിൽ, അഡ്വ. ഹേമ, വിമൽ രവീന്ദ്രൻ, ജില്ലാ സെൽ കോ-ഓർഡിനേറ്റർ ജി.വിനോദ് കുമാർ, മോർച്ച പ്രസിഡന്റുമാരായ അനീഷ് തിരുവമ്പാടി, കെ.പ്രദീപ്, വി.ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.