അമ്പലപ്പുഴ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കണ്ടെയിൻമെന്റ് സോണിൽ ചെമ്മീൻ പീലിംഗ് കേന്ദ്രം പ്രവർത്തിപ്പിച്ച അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 4-ാം വാർഡിൽ സിദ്ദിഖിനെ (48) തിരെ കേസ് എടുത്തു . കണ്ടെയിൻ മെൻ്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുന്നപ്ര തെക്ക് പഞ്ചായത്ത് വാർഡ് 12 ലെ കൊട്ടക്കാട് വെളി കേന്ദ്രീകരിച്ചാണ് ചെമ്മീൻ പീലിംഗ് നടത്തി വന്നത്. വിവരം ഇന്നലെ രാവിലെ 9 ഓടെ പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മ ഭുവന ചന്ദ്രന്റെ ശ്രദ്ധയിൽപ്പെടുകയും, വിവരം പുന്നപ്ര പൊലീസിനെ അറിയ്ക്കുകയുമായിരുന്നു.