ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാരും മറ്റ് ജീവനക്കാരും ഉൾപ്പെടെ 150 ഓളം പേർ ക്വറന്റൈനിൽ പോയ സാഹചര്യത്തിൽ ഉണ്ടായ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ വേണ്ട ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി.സുധാകരൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്കും ഡി.എം.ഇ ക്കും കത്ത് നൽകി. ഡോക്ടർമാരുടെ കുറവ് മൂലം ഒ.പികളിൽ ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്. എന്നാൽ അത്യാവശ്യം വേണ്ട ഡോക്ടർമാരെ മറ്റ് എവിടെ നിന്നെങ്കിലും എത്തിക്കണമെന്ന് മന്ത്രി ജി.സുധാകരൻ
ആവശ്യപ്പെട്ടു.