ആലപ്പുഴ: വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തിന്റെ മറവിൽ കോൺഗ്രസ് പ്രവർത്തകർക്കും കോൺഗ്രസ് ഓഫീസുകൾക്കും രക്തസാക്ഷി മണ്ഡപങ്ങൾക്കും കൊടിമരങ്ങൾക്കും നേരെ സി.പി.എം നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന അക്രമങ്ങൾക്കെതിരെ കെ.പി.സി.സി ആഹ്വാന പ്രകാരം ഡി.സി.സി പ്രസിഡൻറ് എം ലിജു രാവിലെ 9 മുതൽവൈകിട്ട് 5 മണി വരെ സ്വവസതിയിൽ ഉപവസിച്ചു. ഡി.സി.സി ഓഫിസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് എം. ലിജു വീട്ടിൽ സത്യാഗ്രഹം അനുഷ്ഠിച്ചത്. കെ.പി.സി.സി ഭാരവാഹികളായ എം മുരളി, ജോൺസൺ എബ്രഹാം, മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷ്, സി.ആർ. ജയപ്രകാശ്, മാന്നാർ അബ്‌ദുൾ ലത്തീഫ്, ത്രിവിക്രമൻ തമ്പി, നെടുമുടി ഹരികുമാർ, എസ് ശരത്, കറ്റാനം ഷാജി, കെ.എസ് യു ജില്ലാ പ്രസിഡന്റ് നിതിൻ എ. പുതിയിടംഎന്നിവർ സംസാരിച്ചു. .