വള്ളികുന്നം: കാറിൽ വ്യാജമദ്യം കടത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. കൃഷ്ണപുരം പുള്ളിക്കണക്ക് പതിയാരത്ത് ലക്ഷം വീട്ടിൽ അർജുൻ (25) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 35 ലിറ്റർ വ്യാജമദ്യം കണ്ടെടുത്തു. കടത്താനുപയോഗിച്ച ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തു. എക്സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് സി.ഐ രാജേഷ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ എക്സൈസ് സ്‌ക്വാഡ് സി.ഐ ആർ. ബിജുകുമാർ, ഇൻസ്‌പെക്ടർ കെ.അജയൻ, പ്രിവന്റിവ് ഓഫീസർ വി.ബെന്നിമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എച്ച്. മുസ്തഫ, ജിയേഷ്, സനൽ സിബിരാജ്, ജിനു എസ്.ദീപു. ടി ഡി . എന്നിവരുടെ നേതൃത്വത്തിലാണ് അർജുനെ പിടികൂടിയത്.