മാവേലിക്കര- സാധുജന പരിപാലന സംഘം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ 157ാമത് ജന്മദിനാഘോഷവും അവിട്ടാഘോഷവും നടന്നു. മാവേലിക്കര പടിഞ്ഞാറെനട ജംഗ്ഷനിൽ സാധുജന പരിപാലന സംഘം സ്ഥാപിച്ച അയ്യൻകാളി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. ജന്മദിന സമ്മേളനം ജില്ലാ സെക്രട്ടറി കെ.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാവേലിക്കര, വൈസ് പ്രസിഡന്റ് കെ.ശ്രീധരൻ, ജില്ലാ പ്രസിഡന്റ് സുരേഷ് സഹദേവൻ, ട്രഷറർ പി.വി രാജപ്പൻ, ദീപു, പ്രവീൺ, ശ്രീജിത്ത്, കൃഷ്ണമൂർത്തി എന്നിവർ സംസാരിച്ചു.

മാവേലിക്കര- കേരള പുലയൻ മഹാസഭ ചെന്നിത്തല തെക്ക് 527ാം നമ്പർ ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ അയ്യൻകാളി ജന്മദിനം ആചരിച്ചു. ശഖാ പുതുതായി നിർമ്മിച്ച മണ്ഡപത്തിൽ അയ്യൻകാളിയുടെ ഛായാചിത്ര സമർപ്പണവും പുഷ്പാർച്ചനയും നടത്തി. തുടർന്ന് നടത്തിയ അനുസ്മരണ സമ്മേളനം ശാഖാ പ്രസിഡന്റ് റ്റി.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. എം.ജി പൊന്നപ്പൻ, കെ.ശുഭാനന്ദൻ, കെ.രാജപ്പൻ എന്നിവർ ജന്മദിന സന്ദേശം നൽകി. ശാഖാ സെക്രട്ടറി എം.നിർമ്മൽ നന്ദി പറഞ്ഞു.

മാവേലിക്കര- ഭാരതീയ ജനതാ പട്ടിക ജാതി മോർച്ച മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ മഹാത്മ അയ്യങ്കാളി ജയന്തി ദിനം ആചരിച്ചു. ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് അശോകൻ കണ്ണനാകുഴി അധ്യക്ഷനായി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ സുരേഷ് പൂവത്തുമഠം, ആർ.രാമചന്ദ്രൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് സതീഷ് വഴുവാടി, ടൗൺ തെക്ക് ഏരിയാ പ്രസിഡന്റ് ജീവൻ ആർ.ചാലിശേരിൽ, രഘു തഴക്കര, ഗോപോലകൃഷ്ണൻ തെക്കേക്കര എന്നിവർ സംസാരിച്ചു.