padmanabha-award

ആലപ്പുഴ : പഴവീട് കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച പദ്മനാഭ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് ഡി.പി. വിജയചന്ദ്രൻ നായർ നിർവഹിച്ചു. തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും എപ്ളസ് നേടിയ ഗോപികയ്ക്ക് ലാപ്ടോപ്പും പ്ളസ് ടു വിദ്യാർത്ഥി യദുകൃഷ്ണന് എൽ.ഇ.ഡി ടെലിവിഷനും നൽകി. യോഗത്തിൽ ട്രസ്റ്റ് സെക്രട്ടറി ഭുവനേന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് യു.കെ.സോമൻ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.