മാന്നാർ: മാന്നാറിൻ്റെ വിവിധ പ്രദേശങ്ങളിൽ കോൺഗ്രസിന്റെ കൊടിമരങ്ങളും, മണ്ഡപങ്ങളും തകർത്തതിൽ മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധിച്ചു. വളളക്കാലി, പാവുക്കര, കുര്യത്ത് കടവ് എന്നിവിടങ്ങളിലെ കൊടിമരങ്ങളും, മണ്ഡപങ്ങളുമാണ് തകർത്തത്. പ്രതിഷേധ സമരം ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി കെ. ദേവദാസ് ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് ഷാജി കോവുമ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു, ഷെഫീക്ക്.ടി.എസ്, ഹരി കുട്ടംപേരൂർ, പ്രമോദ് കണ്ണാടിശ്ശേരിൽ, അനിൽ മാന്തറ,അൻസിൽ അസീസ്, ടി.സി ഫിലിപ്പ്,അജീഷ്കൊടാകേരിൽ,ഷംസാദ്, ഡാനിയേൽ ജോൺ, ജോഷ്വ അത്തിമൂട്ടിൽ, ജോർജിജോൺ, തുടങ്ങിയവർ പങ്കെടുത്തു