ചേർത്തല: ഒളതലയിലെ കോൺഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്​റ്റിലായി​. വയലാർ പഞ്ചായത്ത് ഒന്നാം വാർഡിൽ സിബി നിവാസിൽ സിബി(38), പുത്തൻ നികർത്തിൽ മനു(29) എന്നിവരെയാണ് ചേർത്തല സി.ഐ പി.ശ്രീകുമാർ, എസ്.ഐ ലൈസാദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്​റ്റ് ചെയ്തത്.പ്രതികൾ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ തിരുവോണ ദിവസം രാത്രിയാണ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്. നിർമ്മാണത്തിലിരിക്കുന്ന ഓഫീസിന്റെ ജനലുകളും വാതിലുകളും തകർത്തിരുന്നു. ആക്രമണത്തിനെതിരെ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തിയിരുന്നു.

ഒളതലയിലെ കോൺഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ പിടിലായ രണ്ട് പ്രതികളും ഡിവൈ.എഫ്.ഐ പ്രവർത്തകരാണെന്ന് ബോദ്ധ്യമായതിനാൽ സി.പി.എം കോൺഗ്രസിനെതിരെ നടത്തിയ കള്ള പ്രചരണങ്ങൾ

പിൻവലിച്ച് മാപ്പ് പറയണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കെ.ആർ.രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു.യഥാർത്ഥ പ്രതികളെ പിടികൂടിയ പൊലീസിനെ അഭിനന്ദിക്കുന്നതായും മാർക്സിസ്റ്റ് ആക്രമണത്തെ അപലപിക്കുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.