ചേർത്തല: നഗരസഭയിൽ നിന്ന് തൊഴിൽ രഹിത വേതനം ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കിയിട്ടുള്ള ഗുണഭോക്താക്കൾ എംപ്ലോയ്‌മെന്റ്, റേഷൻ കാർഡ്, എസ്.എസ്.എൽ.സി ബുക്ക്, ടി.സി, നഗരസഭ ഐഡന്റിറ്റി കാർഡ് എന്നിവ സഹിതം താഴെ പറയുന്ന ദിവസങ്ങളിൽ നഗരസഭ ടൗൺ ഹാളിൽ ഹാജരാകണം.
രജിസ്റ്റർ നമ്പർ 43 മുതൽ 848 വരെ 7ന് രാവിലെ 10 മുതലും, 984 മുതൽ 1651 വരെ ഉച്ചയ്ക്ക് 2 മുതലും 1658 മുതൽ 1801 വരെ 8ന് രാവിലെ 10നും, 1807 മുതൽ 1888 വരെ ഉച്ചയ്ക്ക് 2ന് ശേഷവും, 1890 മുതൽ 1963 വരെ 9ന് രാവിലെ 10 മുതലും, 1964 മുതൽ 2042 വരെ ഉച്ചയ്ക്ക് 2 മുതലും, 2043 മുതൽ 2101 വരെ 11 ന് രാവിലെ 10നും, 2018 മുതൽ 2167 വരെ ഉച്ചയ്ക്ക് 2 മുതലും, 2171 മുതൽ 2239 വരെ 14ന് രാവിലെ 10 മുതലും, 2240 മുതൽ 2296 വരെ ഉച്ചയ്ക്ക് 2ന് ശേഷവും, 2298 മുതൽ 2343 വരെ 15 ന് രാവിലെ 10നും 2344 മുതൽ 2381വരെ ഉച്ചയ്ക്ക് 2ന് ശേഷവും, 2381 മുതൽ 2417 വരെ 16ന് രാവിലെ 10ന് ശേഷവും 2418 മുതൽ 2436 വരെ ഉച്ചയ്ക്ക് 2നും ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.