മാന്നാർ : വെഞ്ഞാറമൂട്ടിൽ നടന്ന ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് മാന്നാറിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. മാന്നാർ വെസ്റ്റ്, ഈസ്റ്റ്, പാണ്ടനാട്, പുലിയൂർ, ബുധനൂർ, എണ്ണയ്ക്കാട്, തൃപ്പെരുന്തുറ, ചെന്നിത്തല എന്നീ ലോക്കൽ കമ്മിറ്റികളുടെ കീഴിലുള്ള ബ്രാഞ്ചുകളിലാണ് കരിദിനം ആചരിച്ചത്. സി.പി.ഐ എം തൃപ്പെരുന്തുറ പതിനാലാം -വാർഡിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീട്ടു പടിക്കലിൽ പ്രവർത്തകർ പന്തം തെളിച്ചു പ്രതിഷേധിച്ചു.