ചേർത്തല: ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ആറ് പേർക്ക് പരിക്കേ​റ്റു. ഒ​റ്റപ്പുന്ന കവലയ്ക്ക് സമീപം ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. വടക്കുഭാഗത്തേക്ക് പോകുകയായിരുന്ന ടെമ്പോട്രാവലറും എറണാകുളം ഭാഗത്ത് നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെയെത്തിയ ബൈക്കും ടെമ്പോ ട്രാവലറിൽ ഇടിച്ചു. ബൈക്ക് യാത്രക്കാരായ തിരുവനന്തപുരം മുട്ടട കിരൺ(25) കൊല്ലം താഴത്തുരുത്ത് അതുൽ ചന്ദ്രൻ(30) എന്നിവരെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും കാർ ഓടിച്ചിരുന്ന പട്ടണക്കാട് മണിരംഗിൽ അനന്തകൃഷ്ണനെ(23) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ട്രാവലറിൽ യാത്ര ചെയ്തിരുന്ന ജയശ്രീ,മിന്നി,ജോബി എന്നിവർക്കും നിസാര പരിക്കേ​റ്റു.