ചേർത്തല:വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ആഹ്വാനംചെയ്ത ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ ഓപ്പൺ സർവകലാശാല പ്രഖ്യാപിച്ച എൽ.ഡി.എഫ് സർക്കാരിനെയും മുഖ്യമന്ത്റി പിണറായി വിജയനെയും അഭിനന്ദിക്കുന്നുവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
യോഗത്തിന്റെയും ട്രസ്റ്റിന്റെയും ആസ്ഥാനമായ കൊല്ലം സർവകലാശാലയുടെ കേന്ദ്രമാക്കിയതും ഒക്‌ടോബർ രണ്ടിന് പ്രവർത്തനം ആരംഭിക്കുമെന്ന്പ്രഖ്യാപിച്ചതും ഏറ്റവും ഉചിതമായ നടപടിയാണ്.ശ്രീനാരായണീയർക്കാകെ ആഹ്ലാദവും അഭിമാനവും പകരുന്ന സർക്കാർ തീരുമാനത്തെ യോഗവും ട്രസ്റ്റും ഹൃദയപൂർവം സ്വാഗതംചെയ്യുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.