photo

ചേർത്തല:കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ താലൂക്കിൽ ദുരിതമനുഭവിക്കുന്ന 33 കുടുംബങ്ങൾക്കും കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബത്തിനും ചേർത്തല സർവീസ് ക്ലബ് സഹായം വിതരണം ചെയ്തു.പ്രസിഡന്റ് ആർ.സുഖലാൽ വിതരണോദ്ഘാടനം നിർവഹിച്ചു.സെക്രട്ടറി പി.ഷാജു,വൈസ് പ്രസിഡന്റ് റോയി ഫെലിക്സ്,ജോയിന്റ് സെക്രട്ടറി കെ.ബി.സത്യപാലൻ,ട്രഷറർ സി.ഡി.ചന്ദ്രൻ,കെ.ശെൽവരാജ്,പി.പി.സാബു,എൻ.ആർ.പ്രസാദ് എന്നിവർ പങ്കെടുത്തു.