മാരാരിക്കുളം:ദേവസ്വം ഭൂമി ഹരിതാഭമാക്കുകയെന്ന ലക്ഷ്യത്തോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ തരിശൂഭൂമിയിൽ നടപ്പാക്കിയ ദേവഹരിതംപദ്ധതിയുടെ ഭാഗമായി വലിയ കലവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടത്തിയ കരനെൽകൃഷിയുടെ കൊയ്ത്തു ഉത്സവം ഇന്ന് രാവിലെ 10ന് ദേവസ്വം ബോർഡ് അംഗം അഡ്വ.കെ എസ്.രവി ഉദ്ഘാടനം ചെയ്യും.ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ജി.ബൈജു അദ്ധ്യക്ഷത വഹിക്കും.ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് വി.ചന്ദ്രഹാസൻ സ്വാഗതം പറയും.കെ.എൽ.ഡി.സി ചെയർമാൻ പി.വി.സത്യനേശൻ,മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ്‌കുമാർ,മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ,മണ്ണഞ്ചേരി കൃഷി ഓഫീസർ ജി.വി.റെജി,മാരാരിക്കുളം തെക്ക് കൃഷി ഓഫീസർ അക്ഷയ്,ഹരിതമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്.രാജേഷ്,ഉപദേശക സമിതി സെക്രട്ടറി യു.ഉജേഷ് എന്നിവർ സംസാരിക്കും.സബ്ബ് ഗ്രൂപ്പ് ഓഫീസർ പി.ടി.കൃഷ്ണകുമാരി നന്ദിപറയും.
കൃഷിവകുപ്പ്,തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ,ഹരിത മിഷൻ എന്നിവരുടെ സഹകരണത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കിയത്.