ആലപ്പുഴ:ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമകരമായ നിർദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ സംരക്ഷണ സമിതി ജില്ലാ കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ അദ്ധ്യാപക ദിനമായ ഇന്ന് വിദ്യാഭ്യാസ സംരക്ഷണ ദിനമായി ആചരിക്കും

കൊവിഡിന്റെ മറവിൽ പാർലമെന്റിൽ പോലും ചർച്ച ചെയ്യാതെ നടപ്പാക്കുന്ന കേന്ദ്ര വിദ്യാഭ്യാസ നയത്തിലെ ഏകപക്ഷീയ നിലപാടുകളിലും വിദ്യാഭ്യാസ നയത്തിലെ ജനാധിപത്യവിരുദ്ധതക്കും വർഗീയ പ്രീണനത്തിനും എതിരായാണ് പ്രതിഷേധം.അദ്ധ്യാപക ഭവനിൽ ചേർന്ന വിദ്യാഭ്യാസ സംരക്ഷണ സമിതി ജില്ലാ കമ്മി​റ്റി യോഗത്തിൽ കെ.എസ് .ടി. എ സംസ്ഥാന സെക്രട്ടറി ഡി.സുധീഷ് സംസ്ഥാന കമ്മ​റ്റി തീരുമാനങ്ങൾ വിശദീകരിച്ചു. എ.എസ് .എസ്. യു. ​റ്റി ജനറൽ സെക്രട്ടറി ഡോ.ബിച്ചു എക്സ് മലയിൽ, എസ്. എഫ് .ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് യാസിൻ, കെ .എസ്. ടി .എ എക്സി.അംഗം വി .ആർ. മഹിളാമണി എന്നിവർ സംസാരിച്ചു.
എ .കെ .പി. സി. ടി എ സംസ്ഥാന സെക്രട്ടറി ടി .ആർ. മനോജ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ .എസ് .ടി. എ ജില്ലാ സെക്രട്ടറി എസ്. ധനപാൽ സ്വാഗതവും കെ. എസ്. ടി. എ ജില്ലാ പ്രസിഡന്റ് സി. ജ്യോതികുമാർ നന്ദിയും പറഞ്ഞു.