ആലപ്പുഴ:പൊതുജനങ്ങളുടെ പരാതികൾക്കും അപേക്ഷകൾക്കും അതിവേഗത്തിലും ജനസൗഹൃദപരമായും തീർപ്പുണ്ടാക്കുന്നതിന് അമ്പലപ്പുഴ താലൂക്കിൽ ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് ഏഴിന് വീഡിയോ കോൺഫറൻസിലൂടെ നടത്തും.
അദാലത്തിലേക്ക് അക്ഷയ സെന്റർ വഴി അപേക്ഷ നൽകിയവർക്ക് അനുവദിച്ച സമയത്ത്, അപേക്ഷ നൽകിയ അക്ഷയ സെന്ററിൽ ഹാജരായി കളക്ടറോട് നേരിട്ട് സംസാരിക്കാം. പരാതികൾ വകുപ്പ് മേധാവികളുമായി കളക്ടർ വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ച് പരിഹരിക്കും