കായംകുളം: കൊവിഡ് 19 ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു. കായംകുളം തറയിൽപുത്തൻ വീട്ടിൽ അബ്ദുൽ റഹീമാണ് (68) മരിച്ചത്.
പനി ബാധിതനായി ഒരാഴ്ച മുമ്പ് ചികിത്സ തേടിയപ്പോഴാണ് കൊവിഡ് സ്ഥിരീകരീച്ചത്. ഷഹീദാർ മസ്ജിദ് കബർസ്ഥാനിൽ കോവിഡ് പ്രോട്ടോക്കാൾ പ്രകാരം ഐ.ആർ.ഡബ്ലിയു വാളൻറിമാരുടെ നേതൃത്വത്തിൽ കബറടക്കി. ഭാര്യ: റംലത്ത്. മക്കൾ: റീന, അനീസ്, ലിസാന, ജസീന. മരുമക്കൾ: അൻവർ, സാദിഖ്, അജി, ജസീല.