ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗം കരുവാറ്റ വടക്ക് 6320ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ ജയന്തി പ്രാർത്ഥനാ നിർഭരമായി ആഘോഷിച്ചു. പ്രസിഡന്റ് കെ. പി. ഭാഷ്യലാൽ മോഹൻ, വൈസ് പ്രസിഡന്റ് ഗോപിനാഥൻ, സെക്രട്ടറി രവീന്ദ്രൻ, കമ്മിറ്റി മെമ്പർ സുരേന്ദ്രനാഥ്, വനിതാ സംഘം സെക്രട്ടറി അഖില സോമൻ എന്നിവർ പങ്കെടുത്തു. എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ അനഘക്ക് സ്കോളർഷിപ്പും നൽകി.