ആലപ്പുഴ: ഏഴര വർഷമായി പൂട്ടി കിടക്കുന്ന പാതിരപ്പള്ളി എക്സൽ ഗ്ലാസസ് സർക്കാർ ഏറ്റെടുത്ത് തൊഴിലാളികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എക്സൽ ഗ്ലാസസ് എംപ്ലോയിസ് യൂണിയൻ (എ.ഐ.ടി.യു.സി) കമ്പനി പടിക്കൽ നടത്തിയ ധർണ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി വി.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ട്രഷറർ ആർ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എസ്.പ്രസാദ്, എ.ഐ.ടി.യു.സി ആലപ്പുഴ മണ്ഡലം സെക്രട്ടറി പി.ജി.രാധാകൃഷ്ണൻ, ടി.പി.ഷാജി, ടി.ആർ.ദാസൻ, ജോസി, സുനിലാൽ, ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൊഴിലാളികളും പങ്കെടുത്തു.