അമ്പലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 1196-ാമത് അഷ്ടമി രോഹിണി ആട്ടവിശേഷം 10ന് നടക്കും. ഇതിന്റെ ഭാഗമായി ഭഗവാന്റെ ഇഷ്ട വഴിപാടായ ഉണ്ണിയപ്പത്തിനുള്ള സ്പെഷ്യൽ ടിക്കറ്റുകൾനാളെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വിതരണം ചെയ്യും. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയും ടിക്കറ്റുകൾ വിതരണം ചെയ്യും.ഉണ്ണിയപ്പം 10, 12, 14, 16 തീയതികളിൽ തയ്യാർ ചെയ്ത് രാത്രി നിവേദിച്ച ശേഷം 11,13, 15, 17 തീയതികളിലായി വിതരണം ചെയ്യും.