ആലപ്പുഴ: ജില്ലയിൽ ഇന്നലെ 106 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 1289ആയി . അഞ്ചു പേർ വിദേശത്ത് നിന്നും മൂന്ന് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 93 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 438 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ 4852 പേർ രോഗമുക്തരായി.
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 9769
വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 1333
ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ: 75
ആശുപത്രികളിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ: 438