കുട്ടനാട്: 1972ാം നമ്പർ നടുവിലേമുറി ശാഖായോഗം യൂത്ത്മൂവ്‌മെന്റ് യൂണിറ്റിന്റെനേതൃത്വത്തിൽ തലവടി ആനപ്രമ്പാൽ സ്‌നേഹഭവനിൽ ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ആഘോഷം നടത്തി. യൂത്ത്മൂവ്‌മെന്റ് കുട്ടനാട് സൗത്ത് യൂണിയൻ പ്രസിഡന്റ് സനൽകുമാർ ഉദ്ഘാടനം ചെയതു. ശാഖാ മാനേജിംഗ് കമ്മറ്റിയംഗം സാധു,ഗ്രാമപഞ്ചായത്തംഗം അജിത്കുമാർ പിഷാരത്ത്, പിയൂഷ് പി. പ്രസന്നൻ, പ്രജിത്ത് പ്രസന്നൻ, ഉമേഷ്, കണ്ണൻ, എബി തുടങ്ങിയവർ പങ്കെടുത്തു.