ചേർത്തല:തൊഴിലുറപ്പിന്റെ കരുത്തിൽ മൂന്നു ദിനം കൊണ്ട് റോഡ് നിർമ്മാണം പൂർത്തിയാക്കാൻ തയ്യറെടുത്ത് തണ്ണീർമുക്കം.പത്തൊമ്പതാം വാർഡിലാണ് പുതിയതായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി എക്കോകാർപെറ്റ്സ് വളവനാട് റോഡ് നിർമ്മാണത്തിനാണ് തുടക്കം കുറിച്ചത്. മഹാത്മാ ഗാന്ധിദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി എട്ട് തൊഴിലാളികളാണ് നിർമ്മാണ ജോലികൾ നടത്തുന്നത്.225 മീറ്റർ റോഡ് ആണ് നിർമ്മിക്കുന്നത്. നിർമ്മാണ ജോലികൾ മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കി പുതിയ റിക്കാർഡ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് തൊഴിലാളികൾ.കോൺക്രീറ്റ് റോഡാണ് നിർമ്മിക്കുന്നത്. നിർമ്മാണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് നിർവഹിച്ചു. ചടങ്ങിൽ കൺവീനർ വി.സി.രാജീവൻ, സി.ഡി.എസ് അംഗം വിജയലക്ഷ്മി രാധാകൃഷ്ണൻ, ഹരികൃഷ്ണൻ, രമേഷ് കുമാർ എന്നിവർ പങ്കെടുത്തു.