മാവേലിക്കര: തഴക്കര പഞ്ചായത്ത് 4ാം വാർഡിലെ ഓംകാരം പറയന്റയ്യത്ത് റയിൽവേ ലൈൻ കുന്നയ്യത്ത് മിൽമാ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ആർ.രാജേഷ് എം.എൽ.എ നിർവ്വഹിച്ചു. തഴക്കര പഞ്ചായത്ത് പ്രസിഡന്റ് സുനില സതീഷ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, തഴക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.അനിരുദ്ധൻ, വാർഡ് കൗൺസിലർ ജിജിത്ത് കുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് മുരളി തഴക്കര, വി.മാത്തുണ്ണി, അജി നിറം, സി.ഡി.വേണുഗോപാൽ, ഗോകുൽ രംഗൻ, സുനിൽകുമാർ കോൺട്രാക്ടർ അരുൺ സോമൻ മൊട്ടയ്ക്ക്ൽ എന്നിവർ പങ്കെടുത്തു. തഴക്കര പഞ്ചായത്ത് ഫണ്ടിൽ നിന്നും 10ലക്ഷം രൂപയും എം.എൽ.എ ഫണ്ടിൽ നിന്നും 7.5 ലക്ഷം രൂപയും വിനിയോഗിച്ചാണ് റോഡ് നിർമ്മിക്കുന്നത്.