മാവേലിക്കര: ചങ്ങാതിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ നാട്ട്സമൃദ്ധി കരകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി വാഴകൃഷി ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷൻ കെ.രഘുപ്രസാദ് ആദ്യ തൈനട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാനും ചങ്ങാതിക്കൂട്ടം രക്ഷാധികാരിയുമായ ബി.കെ.പ്രസാദ് ഇടവിള കൃഷി വിത്ത് പാകി ഉദ്ഘാടനം ചെയ്തു. ചങ്ങാതികൂട്ടം പ്രസിഡന്റ് ബിജു.ആർ, സെക്രട്ടറി കെ.പ്രശാന്ത് കുമാർ, എ.ഡി.എസ് പ്രസിഡന്റ് ശാന്തമ്മ ശശി, സെക്രട്ടറി ലളിത രാധാകൃഷണൻ എന്നിവർ പങ്കെടുത്തു.