മാവേലിക്കര: നഗരസഭയിലെ 28-ാം വാർഡിൽ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന അംഗൻവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആർ.രാജേഷ് എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ലീല അഭിലാഷ് അദ്ധ്യക്ഷയായി. വാർഡ് കൗൺസിലർ സി.സുരേഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.ബി.സുജാത, ജോൺ ഐപ്പ്, തട്ടാരമ്പലം റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി എസ്.സുരേന്ദ്രബാബു, പി.സന്തോഷ്, വി.ആർ.മത്തായി, ഓ.സൂസമ്മ എന്നിവർ സംസാരിച്ചു. തെൻകിഴമൂലയിൽ കുടുംബം സൗജന്യമായി നൽകിയ സ്ഥലത്താണ് അംഗൻവാടി നിർമ്മിക്കുന്നത് .