ചേർത്തല:കൊവിഡ് പരിശോധനയിൽ പോസി​റ്റീവ് ഫലം വന്ന് രണ്ട് മണിക്കൂറിനകം വയോധികൻ മരിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് 13ാം വാർഡിൽ തിരുവിഴ മുല്ലശ്ശേരിൽ ഭാർഗവൻ നായർ (72)ആണ് മരിച്ചത്.കടുത്ത ഹൃദ്റോഗത്തെത്തുടർന്ന് ഓഗസ്​റ്റ് 20ന് ഭാർഗവൻ നായരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയ നിർദ്ദേശിച്ചെങ്കിലും ഭാർഗവൻനായരുടെ പ്രായാധിക്യം കാരണം അത് നടത്താനായില്ല. 30ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിൽ കഴിയുന്നതിനിടെ ഭാർഗ്ഗവൻനായരുടെയും രണ്ട് മക്കളുടെയും കൊവിഡ് പരിശോധന ബുധനാഴ്ച യാണ് നടത്തിയത്. പരിശോധനയുടെ ഫലം വെള്ളിയാഴ്ച രാവിലെ 11 ഓടെയാണ് അറിഞ്ഞത്. മൂന്ന് പേരുടെയും ഫലം പോസി​റ്റീവായിരുന്നു.രോഗം സ്ഥിരീകരിച്ച രണ്ട് മക്കളുമാണ് ഭാർഗവൻനായരോടാെപ്പം മെഡിക്കൽ കോളേജിൽ കഴിഞ്ഞത്.ആശുപത്രിയിലെ സമ്പർക്കത്തിൽ നിന്നാണ് മൂന്നു പേർക്കും കൊവിഡ് പകർന്നതെന്നാണ് സംശയം.പകൽ ഒന്നോടെയാണ് ഭാർഗ്ഗവൻ നായർ മരിച്ചത്. ഭാര്യ: ജഗദമ്മ. മക്കൾ:സന്തോഷ്‌കുമാർ,സജികുമാർ,സലിമോൻ(സെക്രട്ടറി,കേളംകുളം എൻ.എസ്.എസ്.കരയോഗം).മരുമകൾ: ശുഭ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശവസംസ്കാരം നടത്തി.