ആലപ്പുഴ: പുന്നപ്ര ഫിഷ് ലാൻഡിംഗ് സെന്റർ സാദ്ധ്യതാ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മിനി ഫിഷിംഗ് ഹാർബർ ആക്കാൻ നടപടി സ്വീകരിക്കണമെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെട്ടു. ഫിഷ് ലാൻഡിംഗ് സെന്ററിന് ആവശ്യമായ സൗകര്യങ്ങൾ ഉള്ളതിനാൽ ഒന്നാം ഘട്ടം എന്ന നിലയിൽ മിനി ഫിഷിംഗ് ഹാർബർ ആക്കുകയാണ് വേണ്ടത്. തോട്ടപ്പള്ളി ഫിഷിംഗ് ഹാർബറിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനം നടത്തിയാൽ യന്ത്രവൽകൃത ബോട്ടുകൾക്ക് അവിടെ ആങ്കർ ചെയ്യാനുള്ള സൗകര്യം ലഭിയ്ക്കും. പുന്നപ്ര ഫിഷ് ലാൻഡിംഗ് സെന്ററിലേയ്ക്കുള്ള റോഡിൽ ഓടനിർമ്മിക്കണമെന്നും ദിനകരൻ ആവശ്യപ്പെട്ടു.